top of page
Search

" Twin flame journey യും തീരാത്ത ബുദ്ധിമുട്ടുകളും "

  • athiraearad
  • Jun 2
  • 2 min read

Abuse നെ പറ്റി ഞാൻ പറഞ്ഞപ്പോൾ 3D ആളുകൾ സംസാരിക്കുന്നപോലെ ആയിപ്പോയി. "അവിടെ നിന്ന് പോകൂ, രക്ഷപ്പെടൂ"


എന്നാൽ ഈ യാത്രയിൽ പ്രണയത്തിനു ഒരുസമയം, ബുദ്ധിമുട്ടിന് ഒരുസമയം എന്നൊന്നില്ല. പലപ്പോഴും ഒന്നുകഴിഞ്ഞാൽ മറ്റൊന്നിലേക്ക് ആണ്. ഈ യാത്രയിൽ പ്രണയം കൂടുന്നതും ബുദ്ധിമുട്ട് കൂടുന്നതും അറിവ് കൂടുന്നതും കാണാം. ഒരു സമയദൈർഘ്യയം കഴിഞ്ഞാൽ ഇതൊക്കെ balance ഇൽ കൊണ്ടുവരാനും സാധിക്കും. വത്യാസം എന്തെന്നാൽ നമ്മൾ അറിവിൽ നിന്ന് action എടുക്കാൻ തുടങ്ങുന്നു. നമ്മുടെ നല്ലതിന് ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ നല്ലതിന് ആണെന്ന് അറിയുന്നു. ഇങ്ങനെ ഭയമില്ലാതെ അറിവിൽനിന്നും ദൈവത്തിൽ വിശ്വസിച്ച് പ്രവൃത്തി ചെയ്യുന്നു. ഭാവി ചിന്തിച്ച് അല്ല. ഭയത്തിൽ നിന്നല്ല.

നമ്മൾ പാരമ്പര്യ വിഷമങ്ങൾ (generational trauma) ആണ് ഇല്ലാതാക്കുന്നത്. ഓരോ സമയവും എന്റെ യാത്രയിൽ ഞാൻ ധീരമായി ഒരെണ്ണം ഇല്ലാതാക്കിയാൽ അടുത്ത പാഠം അതിനേക്കാൾ വലുതായിരിക്കും. " പടപേടിച്ച് പന്തളത്ത് ചെന്ന അവസ്ഥ (പഴഞ്ചൊല്ല് )" ഓരോരുത്തരുടെ മുഖംമൂടി അഴിയുന്നത് നമ്മൾ കാണുന്നു. നമുക്ക് എന്തെങ്കിലും പ്രശ്നം വരുന്ന സമയത്താണ് ആളുകൾ അവരുടെ തനി സ്വഭാവം കാണിക്കുക. കുഴിയിൽ വീണവന്റെ ദേഹത്ത് കല്ലെറിയാൻ എളുപ്പം ആണല്ലോ.

എന്നാൽ ദൈവം നിങ്ങളെ ബുദ്ധിമുട്ടിൽ ഇടുന്നത് മറ്റുള്ളവരെ ഇങ്ങനെ കുടുക്കാനും വെളിച്ചത്ത് കൊണ്ടുവരാനും ആയിരിക്കും. നിങ്ങളുടെ നട്ടെല്ല് ദൈവത്തിന് അറിയാം.


"അവർ നിങ്ങൾ ചുഴലിക്കാറ്റിൽ പെട്ടെന്ന് കരുതിയപ്പോൾ നിങ്ങൾ ആണ് ചുഴലിക്കാറ്റ് എന്നവർ അറിഞ്ഞില്ല. നിങ്ങളുടെ വിഷമം കണ്ട് പുനർജന്മത്തെ മരണധ്വനിയായി തെറ്റിദ്ധരിച്ചവർ കാഴ്ചകാണാൻ വന്നപ്പോൾ കാറ്റിൽ അവരുടെ മുഖംമൂടി അഴിയുകയും നാലാളു അറിയുകയും ചെയ്തു."


ഞാൻ പറഞ്ഞുതുടങ്ങിയത് ഈ journey ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധം ആണ് എന്ന് തോന്നാം. അത്രക്കുണ്ട് പഠിക്കാൻ. വാൾ നിലത്തുവയ്ക്കാൻ സമയം ഇല്ല. Inner union ആകുന്നത് വരെ.

അതിനുള്ളിൽ പ്രണയത്തിന് അതിന്റെ സമയവും യുദ്ധത്തിന് അതിന്റെ സമയവും കൊടുക്കാൻ കഴിയില്ല. രണ്ടും ഒന്നാണ്. നമ്മൾ ചെയ്യേണ്ടത് ബോധത്തോടെ ഇരിക്കുക. ഞാൻ ഇത് പറയേണ്ടതില്ല. Divine feminines ന് ഇതറിയാം. അവർ അവർക്ക് പുറത്തുവരാനുള്ള സമയം നോക്കി ഇരിക്കുന്ന പോരാളികൾ ആണ്.


ഈ യാത്രയെ ഒരിക്കലും 3D ആളുകൾക്ക് വേണ്ടപോലെ ഒരു box ഇൽ ആക്കാൻ കഴിയില്ല. പ്രശ്നങ്ങൾ തീരാത്തതാണ്. മാറുന്നത് നമ്മുടെ frequency ആയിരിക്കണം. പ്രശ്നങ്ങളോടുള്ള പെരുമാറ്റം. അന്ന് പ്രശ്നങ്ങൾ തീരും. ഇത് ascension ആണ്. മുകളിലോട്ട് ഉള്ള പോക്ക്. Society യിൽ കാണുന്നതുപോലെ മുന്നിലോട്ട് ഓടി കയ്യടി വാങ്ങുന്ന ഒരു വേദി അല്ല. മുകളിലേക്ക് പോയാൽ കയ്യടിക്കാൻ ആരും കാണില്ല. Low frequency യിലുള്ള ആളുകൾക്ക് നിങ്ങൾ നിന്ന സ്ഥലത്ത് നിൽക്കുന്നതായി തോന്നുകയുള്ളൂ.


ഈ യാത്രയിൽ എനിക്ക് ആരോടും രക്ഷപ്പെടാൻ പറയാൻ അറിയില്ല. ഞാൻ രക്ഷപ്പെട്ടിട്ടില്ല. രക്ഷപ്പെടാൻ ഒന്നും ഇല്ല എന്ന അറിവ് നേടുകയാണ് ചെയ്തത്. എന്നിലേക്ക് തിരിയുകയാണ് ചെയ്തത്.

എന്നാൽ എനിക്ക് പോകേണ്ടതായി വന്നിട്ടുണ്ട് എന്റെ വളർച്ചയെ തളർത്തുന്ന സ്ഥലങ്ങളിൽ, സമയങ്ങളിൽ നിന്ന്, twin flame ന്റെ വളർച്ചയെ തളർത്തുന്ന സമയങ്ങളിൽ നിന്ന്. അതാണ് ഞാൻ പറയുന്നത്. പ്രണയവും attachment ഉം balance ഇൽ കൊണ്ടുവരിക. ഒരിക്കൽ മനസ്സിലാവും നിങ്ങൾ നിൽക്കുന്ന ബിന്ദു രണ്ടും support ചെയ്യുന്നില്ല എന്ന്. അന്ന് നിങ്ങൾ തീരുമാനങ്ങൾ എടുക്കും. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. ഞാൻ എന്റെ യാത്രയിൽ എവിടെനിന്നും ഓടാൻ ശ്രമിച്ചിട്ടില്ല. എന്നെ ഓടിക്കുകയാണ് ചെയ്തത്. എന്നിട്ടും ഞാൻ വിജയിച്ചു. ഒരു divine feminine ന് ഇങ്ങനെ സഹായം കിട്ടുന്നുണ്ട്. നിങ്ങളുടെ masculine നും ചിലപ്പോൾ ഇങ്ങനെ ആയിരിക്കാം. പ്രപഞ്ചത്തിൽ നിന്നും തള്ളുകിട്ടാതെ അവരുടെ തീരുമാനങ്ങൾ മാറ്റില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ യാത്ര ദൈവത്തിന്റെ സമയത്തിലാണ് നടക്കുന്നത്. Abuser ഉം victim ഉം ഒന്നും journey യിൽ ഇല്ല (ആളുകൾ അറിഞ്ഞുകൊണ്ട് നിങ്ങളെ വിഷമിപ്പിക്കാം ), എന്നാൽ പ്രപഞ്ചത്തിൽ നിന്നുള്ള പ്രോത്സാഹനം ഉണ്ട് നിങ്ങളുടെ ജീവിതലക്ഷ്യം ചെയ്യാൻ. അതിനുവേണ്ടി നിങ്ങളെ മുന്നിലേക്ക് നീക്കാൻ പ്രപഞ്ചം ആളുകളെയും അവസരങ്ങളെയും നിയോഗിക്കുന്നു.


With love ❤️

Athira

 
 
 

Comments


bottom of page